ankanzvadi
ക്ലാപ്പന ഗ്രാമപഞ്ചായത്തിൽ പുതുതായി നിർമ്മിച്ച 12ാം നമ്പർ അങ്കണവാടി കെട്ടിടത്തിന്റെ പ്രവേശനോത്സവം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ. മിനിമോൾ ഉദ്ഘാടനം ചെയ്യുന്നു

ഓച്ചിറ: ക്ലാപ്പന ഗ്രാമപഞ്ചായത്തിൽ പുതുതായി നിർമ്മിച്ച 12-ാം നമ്പർ അങ്കണവാടി കെട്ടിടത്തിന്റെ പ്രവേശനോത്സവം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ. മിനിമോൾ ഉദ്ഘാടനം ചെയ്തു. 2020-21 പദ്ധതിയിൽ ഉൾപ്പെടുത്തി 11 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടം നിർമ്മിച്ചത്. മുൻ ഗ്രാമപഞ്ചായത്തംഗം ക്ലാപ്പന ഷിബു അദ്ധ്യക്ഷനായി. തൊഴിലുറപ്പ് പദ്ധതി എ.ഇ. കുമാരി, വിജിത.കെ.സേനൻ, ബിബിൻ ബാബു, അക്ഷരപ്പുര ഗ്രന്ഥശാല സെക്രട്ടറി എൽ.കെ. ദാസൻ, ദീപ ലക്ഷ്മി, ധന്യ. കെ.രാജൻ, അമ്പിളി രാജേഷ്, ശ്രീലത തുടങ്ങിയവർ പങ്കെടുത്തു.