padam-ldf
പോരുവഴി പഞ്ചായത്ത് ഭരണ സമിതിയുടെ അഴിമതിയ്ക്കും ഭരണ സ്തംഭനത്തിനുമെതിരെ എൽ.ഡി.എഫ് പോരുവഴി പഞ്ചായത്ത് ഓഫീസിലേക്ക് നടത്തിയ മാർച്ചും ധർണയും സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം കെ .സോമപ്രസാദ് എം..പി ഉദ്ഘാടനം ചെയ്യുന്നു

പോരുവഴി : പഞ്ചായത്ത് ഭരണ സമിതിയുടെ അഴിമതിയ്ക്കും ഭരണ സ്തംഭനത്തിനുമെതിരെ എൽ .ഡി .എഫിന്റെ നേതൃത്വത്തിൽ പോരുവഴി പഞ്ചായത്ത് ഓഫീസിലേക്ക് നടത്തിയ മാർച്ചും ധർണയും സി .പി. എം സംസ്ഥാന കമ്മിറ്റി അംഗം കെ .സോമപ്രസാദ് എം. പി ഉദ്ഘാടനം ചെയ്തു. ഉമ്മന്റയ്യത്ത് ഗോപിനാഥൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. എൽ. ഡി. എഫ് കൺവീനർ ബി. ബിനീഷ് സ്വാഗതം ആശംസിച്ചു. സി. പി .ഐ ജില്ലാ കൗൺസിൽ അംഗം പ്രൊഫ. എസ്. അജയൻ , കേരളാ കോൺഗ്രസ് എം നിയോജക മണ്ഡലം സെക്രട്ടറി ജോസ് മത്തായി, ആർ. എസ് .പി .എൽ മണ്ഡലം കമ്മിറ്റി അംഗം ശാന്ത എന്നിവർ സംസാരിച്ചു. എൽ.ഡി.എഫ് നേതാക്കളായ പി. എം .സോമരാജൻ, അക്കരയിൽ ഹുസൈൻ, എം. മനു കുഞ്ഞുമോൻ , പ്രതാപൻ , ശിവൻ പിള്ള ,ബേബികുമാർ , ജോൺസൺ ശിവദാസൻ , ലിനു, രമണൻ , സോമൻ, രാധ, ഷീജ, ജയാ പ്രസന്നൻ , ജിഷ,രോഹിണി രാജു , മിനി, വാറുവിൽ ഷാജി, ഐ. നാസർ,വാർഡ് മെമ്പർമാരായ മോഹനൻ പിള്ള, ഫിലിപ്പ്, ശ്രീത സുനിൽ, വിനു ഐ. നായർ എന്നിവർ നേതൃത്വം നൽകി.