aneesh-
അനീഷ്

കൊല്ലം: അച്ഛന്റെ മദ്യപാനത്തെ എതിർത്ത മകനെ മദ്യലഹരിയിൽ ആക്രമിച്ച യുവാവ് പിടിയിൽ. മയ്യനാട് കൈതപ്പുഴ ഞാറയിൽ തൊടിയിൽ വീട്ടിൽ അനീഷിനെയാണ് (36) ഇരവിപുരം പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ സെപ്തംബർ 24ന് വൈകിട്ട് അനീഷിനൊപ്പം മദ്യപിച്ചുകൊണ്ടിരുന്ന രാജേന്ദ്രനെ ഇയാളുടെ മകൻ രാജേഷ് ചോദ്യം ചെയ്ത വിരോധത്തിലാണ് ആക്രമിച്ചത്. മദ്യപിച്ചുകൊണ്ടിരുന്ന കുപ്പി ഗ്ലാസ് പൊട്ടിച്ച് രാജേഷിന്റെ ഇടതുകണ്ണിന് താഴെ കുത്തി ഗുരുതരമായി പരിക്കേൽപ്പിച്ചു. മുഖത്തെ അസ്ഥിക്കു പൊട്ടലും കണ്ണിന് പരിക്കുമേറ്റ രാജേഷ് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിനു ശേഷം ഒളിവിൽ പോയ ഇയാൾ തിരികെയെത്തിയതറിഞ്ഞ് നടത്തിയ തിരച്ചിലിലാണ് കൈതപ്പുഴ വയലിൽ നിന്നു പിടികൂടിയത്. ഇരവിപുരം ഇൻസ്‌പെക്ടർ വി.വി. അനിൽകുമാറിന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർമാരായ ജെ. ജയേഷ്, അരുൺഷാ, ആന്റണി, സി.പി.ഒമാരായ അഭിലാഷ്, ജിജു ജലാൽ, അനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാൻഡ് ചെയ്തു.