chennalloor
ഓച്ചിറ ചേന്നല്ലൂർ സി. ടി. എം ട്രസ്റ്റിന്റെ നേതൃത്വത്തിൽ കോട്ടയം ജില്ലയിലെ കൂട്ടിക്കലിൽ ഉരുൾ പൊട്ടലിൽ വീടും വീട്ടുപകരണങ്ങളും നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് ഭക്ഷ്യ വസ്തുക്കൾ വിതരണം ചെയ്യുന്നതിനായി പുറപ്പെട്ട വാഹനത്തിന്റെ ഫ്ലാഗ് ഒഫ് സി.ആർ മഹേഷ് എം.എൽ.എ നിർവഹിക്കുന്നു

ഓച്ചിറ: ചേന്നല്ലൂർ സി. ടി. എം ട്രസ്റ്റിന്റെ നേതൃത്വത്തിൽ, കോട്ടയം ജില്ലയിലെ കൂട്ടിക്കലിൽ ഉരുൾ പൊട്ടലിലും മഴവെള്ളപ്പാച്ചിലിലും വീടും വീട്ടുപകരണങ്ങളും നഷ്ടപ്പെട്ട നൂറോളം കുടുംബങ്ങൾക്കാവശ്യമുള്ള ഭക്ഷ്യ വസ്തുക്കൾ എത്തിച്ചു നൽകി. കലം, ബക്കറ്റ് തുടങ്ങിയ വീട്ടുപകരണങ്ങൾ, തലയണ, ബഡ്ഷീറ്റ്, ലുങ്കി, മാക്സി തുടങ്ങി വസ്തുക്കൾ അടങ്ങിയ വാഹനത്തിന്റെ ഫ്ലാഗ് ഒഫ് സി.ആർ മഹേഷ് എം.എൽ.എ നിർവഹിച്ചു. മെഹർഖാൻ ചേന്നല്ലൂർ, ഷാജഹാൻ രാജധാനി, മനു ജയപ്രകാശ്, കിഷോർ, യൂസഫ്, സജീർ, ശറഫുദ്ധീൻ തുടങ്ങിയവർ നേതൃത്വം നൽകി.