കൊല്ലം :തൃക്കടവൂർ സാഹിത്യസമാജം ഏർപ്പെടുത്തിയ ഡോ. കെ. ശിവദാസൻ പിള്ള സ്മാരക അദ്ധ്യാപക അവാർഡിന് അപേക്ഷ ക്ഷണിച്ചു. നിലവിൽ സർക്കാർ, എയ്ഡഡ് മേഖലകളിൽ അദ്ധ്യാപകനും പൊതു പ്രവർത്തന രംഗത്ത് സജീവ സാന്നിദ്ധ്യവുമായ വരിൽ നിന്നാണ് അപേക്ഷ ക്ഷണിക്കുന്നത്. നേരിട്ടോ നോമിനേഷൻ ആയോ അപേക്ഷ സമർപ്പിക്കാം. അപേക്ഷ നവംബർ മൂന്നിന് മുമ്പായി സെക്രട്ടറി, തൃക്കടവൂർ സാഹിത്യസമാജം കടവൂർ, പെരുനാട് പി.ഒ എന്ന വിലാസത്തിൽ നേരിട്ട് ലഭിക്കണം.