ചവറ: കെ. എം. എം. എല്ലിന് മുന്നിൽ ബി.ജെ.പി നടത്തുന്ന സമരം നൂറ് ദിനം പിന്നിട്ടു. ബി.ജെ.പി അനുബന്ധ പ്രസ്ഥാനങ്ങൾക്ക് തൊഴിൽ നിഷേധിക്കുന്ന കെ.എം.എം.എൽ മാനേജ്മെന്റ് നടപടി അവസാനിപ്പിക്കണമെന്ന് സമര സമിതി ആവശ്യപ്പെട്ടു. സമരസമിതിയുടെ പ്രതിഷേധ പ്രകടനവും യോഗവും കൺവീനറും ബി.ജെ.പി ജില്ലാ സെക്രട്ടറിയുമായ വെറ്റമുക്ക് സോമൻ ഉദ്ഘാടനം ചെയ്തു. എം.എസ്. ശ്രീകുമാർ അദ്ധ്യക്ഷനായി. ബിന്ദു ബലരാമൻ, ജി. ജയറാം, എൻ. രാജൻ, അരുൺ പന്മന, ആർ. മുരളീധരൻ,കണ്ണൻ പന്മന എന്നിവർ സംസാരിച്ചു.

ശരവണൻ സ്വാഗതവും ശരത് പരിമണം നന്ദിയും പറഞ്ഞു.
ഒ. അജീഷ്, ഓമനകുട്ടൻ പിള്ള, വി. സുബാഷ്, സി. രഞ്ജിത്, ദീപു ദാസ്, രാജേഷ് കരുവാകുളങ്ങര, ആർ. രമേശ്‌,ശോഭ, ജലജ എന്നിവർ നേതൃത്വം നൽകി.