snd
നരിക്കൽ ശാഖയിലെ വാർഷിക പൊതുയോഗം പുനലൂർ യൂണിയൻ പ്രസിഡന്റ് ടി.കെ.സുന്ദരേശൻ ഉദ്ഘാടനം ചെയ്യുന്നു.

പുനലൂർ: എസ്.എൻ.ഡി.പി യോഗം നരിക്കൽ 2733-ാം നമ്പർ ശാഖയിൽ വാർഷിക പൊതുയോഗവും ഭരണ സമിതി തിരഞ്ഞെടുപ്പും നടന്നു. പുനലൂർ യൂണിയൻ പ്രസിഡന്റ് ടി.കെ.സുന്ദരേശൻ പൊതുയോഗം ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി ആർ.ഹരിദാസ്, യൂണിയൻ കൗൺസിലർമാരായ എസ്.സദാനന്ദൻ, എസ്.എബി, വനിതസംഘം യൂണിയൻ പ്രസിഡന്റ് ഷീല മധുസൂദനൻ, സെക്രട്ടറി ഓമനപുഷ്പാഗദൻ, പ്രാർത്ഥന സമിതി യൂണിയൻ പ്രസിഡന്റും കരവാളൂർ ഗ്രാമ പഞ്ചായത്ത് അംഗവുമായ ലതിക സുദർശനൻ, ശാഖ പ്രസിഡന്റ് അനികുമാർ, സെക്രട്ടറി എസ്.ദിലീപ് കുമാർ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി അനിൽകുമാർ (പ്രസിഡന്റ്), ആർ.രാധാകൃഷ്ണൻ( വൈസ് പ്രസിഡന്റ്),എസ്.ദിലീപ്കുമാർ (സെക്രട്ടറി), എസ്.എബി (യൂണിയൻ പ്രതിനിധി), വനിത സംഘം ശാഖ ഭാരവാഹികളായി ഗീത അനിൽ(പ്രസിഡന്റ്), ശോഭ ദിവാകരൻ ( വൈസ് പ്രസിഡന്റ്),ജയശ്രി തിലകൻ( സെക്രട്ടറി),ലതിക സുദർശനൻ(യൂണിയൻ പ്രതിനിധി) എന്നിവരെ തിരഞ്ഞെടുത്തു.