kandan
കണ്ടൻ കുമാരൻ പുരസ്കാരം ഒർണ്ണ കൃഷ്ണൻകുട്ടിക്ക് കെ. സോമപ്രസാദ് എം.പി സമ്മാനിക്കുന്നു

കൊല്ലം : കാവാരിക്കുളം കണ്ടൻ കുമാരന് അർഹമായ സ്മാരകം അനിവാര്യമാണെന്ന് കെ. സോമപ്രസാദ് എം.പി പറഞ്ഞു. മഹാത്മാ കണ്ടൻ കുമാരൻ ധർമ്മസംഘം ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നവോത്ഥാന നായകനും സാംബവ സമുദായ ആചാര്യനുമായ രാജശ്രീ കാവാരിക്കുളം കണ്ടൻ കുമാരന്റെ 158-ാം ജയന്തി ആഘോഷവും കണ്ടൻ കുമാരൻ പുരസ്കാര വിതരണവും കൊല്ലം ഫൈൻ ആർട്സ് ഹാളിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.

വടമൺ വിനോജി അദ്ധ്യക്ഷത വഹിച്ചു. പി.എൻ. ഫൗണ്ടേഷൻ ചെയർമാൻ എൻ. ജയചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ചരിത്രകാരൻ ഒർണ കൃഷ്ണൻകുട്ടിയെ 11100 രൂപയും പ്രശംസാപ്രതവും ഉൾപ്പെടുന്ന പുരസ്കാരം നൽകി ആദരിച്ചു. തെക്കേ ഇന്ത്യയിലെ ഏക ചതുരംഗി വിദ്വാനായ കൊല്ലം സുധാകരനെയും പ്രശസ്ത സംഗീതജ്ഞൻ ബെൻസിദർ മാസ്റ്ററെയും ചടങ്ങിൽ ആദരിച്ചു. മണിയാർ ബാബു, സൂരജ് വടമൺ, അശോകൻ ചവറ, ഗംഗാധരൻ കല്ലമ്പലം, വാസുദേവൻ കല്ലുവാതുക്കൽ, ലൈജു പൂവത്തൂർ എന്നിവർ സംസാരിച്ചു. ട്രസ്റ്റ് ചെയർമാൻ രാമകൃഷ്ണൻ സ്വാഗതവും ട്രസ്റ്റ് ട്രഷറർ ആർ. രാജു നന്ദിയും പറഞ്ഞു.