s
തെക്കേമുറി ശാഖാ വാർഷിക യോഗം കുണ്ടറ യൂണിയൻ സെക്രട്ടറി അഡ്വ.അനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു

കിഴക്കേക്കല്ലട: എസ്.എൻ.ഡി.പി യോഗം കുണ്ടറ യൂണിയനിലെ തെക്കേമുറി 439-ാം നമ്പർ ശാഖയിൽ എസ്.എസ്.എൽ.സി, പ്ലസ് ടു വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ്, ചികിത്സാ സഹായ വിതരണം, ശാഖയുടെ പ്രസിഡന്റായിരിക്കെ അന്തരിച്ച പ്രഭാസുതൻ അനുസ്മരണം, ശാഖയിൽ പുതുതായി നിർമ്മിച്ച ഓഫീസ് ക്യാബിൻ, ലൈബ്രറി കോർണർ എന്നിവയുടെ ഉദ്ഘാടനം യൂണിയൻ സെക്രട്ടറി അഡ്വ.നീരാവിൽ എസ്.അനിൽകുമാർ നിർവഹിച്ചു. ശാഖാ പ്രസിഡന്റ് പി.ആർ.സത്യശീലൻ അദ്ധ്യക്ഷനായി.

ശാഖാ സെക്രട്ടറി ഡി. ബാബുജി സ്വാഗതം പറഞ്ഞു. വിശിഷ്ട സേവനത്തിന് മുഖ്യമന്ത്രിയുടെപോലീസ് മെഡൽ നേടിയ സബ് ഇൻസ്പെക്ടർ വി. സുനിൽകുമാറിനെ യൂണിയൻ സെക്രട്ടറി ആദരിച്ചു. എസ്.എസ്.എൽ.സിക്കും പ്ലസ് ടുവിനും ഉന്നത വിജയം നേടിയ കുട്ടികൾക്ക് സ്കോളർഷിപ്പുകൾ യൂണിയൻ യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് എം.ആർ. ഷാജി വിതരണം ചെയ്തു. മേഖല കൺവീനറും യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗവുമായ വി.സജീവ് ചികിത്സാ സഹായങ്ങൾ വിതരണം ചെയ്തു. യൂണിയൻ കൗൺസിലർ ഹനീഷ്, ശാഖ വൈസ് പ്രസിഡന്റ് എൽ.സുദർശനൻ, യൂണിയൻ പ്രതിനിധി വി.സുനിൽകുമാർ എന്നിവർ സംസാരിച്ചു. ശാഖാ കമ്മിറ്റിയംഗം എൻ. സുനിൽ കുമാർ നന്ദി പറഞ്ഞു.