chitayam
ചാണപ്പാറ സൻമാർഗദായിനി സ്മാരക വായനശാലയുടെ 28-ാം പ്രതിഭാസംഗമം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യുന്നു

കടയ്ക്കൽ : ചാണപ്പാറ സൻമാർഗദായിനി സ്മാരക വായനശാലയുടെ 28-ാം പ്രതിഭാസംഗമം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. കൊട്ടാരക്കര താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ജെ. സി. അനിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ .ബി. മുരളി കൃഷ്ണൻ അവാർഡ് ദാനം നടത്തി. ജില്ലാ ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി ബി .ശിവദാസൻ പിള്ള, ഇട്ടിവ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. അമൃത, വൈസ് പ്രസിഡന്റ് ബി .ഗിരിജമ്മ, എസ്. സോമരാജൻ, എസ് .സുരേന്ദ്രൻ, മുഹമ്മദ് നിജിൻ എൻ വൈദ്യർ തുടങ്ങിയവർ സംസാരിച്ചു. ഗ്രന്ഥശാല സെക്രട്ടറി ജി .എസ്. പ്രിജി ലാൽ സ്വാഗതവും ടി .എസ്. നിധീഷ് നന്ദിയും പറഞ്ഞു