കൊല്ലം: കയർ മേഖലയോടുള്ള സർക്കാർ അവഗണനയ്ക്കെതിരെ കയർതൊഴിലാളികൾ നവംബർ 1ന് സൂചനാസമരവും 15മുതൽ കയർ സഹകരണ സംഘങ്ങൾക്ക് മുന്നിൽ ധർണയും നടത്തുമെന്ന് കൊല്ലം ജില്ലാ കയർ തൊഴിലാളി യൂണിയൻ (എ.ഐ.ടി.യു.സി) ഭാരവാഹികൾ പവാർത്താസമ്മേളനത്തിൽ അറിയിച്ചു. കയറിന് ന്യായവില ഉറപ്പാക്കുക, മിനിമം കൂലി 600 രൂപയായി ഉയർത്തുക, പെൻഷൻ 3000 രൂപയാക്കുക, കയർഫെഡ് ഭരണസമിതി പിരിച്ചുവിടുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. യൂണിയൻ ജില്ലാപ്രസിഡന്റ് എ. അബ്ബാസ്, ഭാരവാഹികളായ ഡി. സുകേശൻ, കെ. സദാശിവൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.