vayoajana-
ഗ്രാമപഞ്ചായത്തിലെ ആയുർവേദ ആശുപത്രിയുടെ വാർഷിക പദ്ധതികളായ വയോജനമിത്രം, പ്രസവാനന്തര അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യസംരക്ഷണം എന്നീ പദ്ധതികളുടെ ഉദ്ഘാടനം ചവറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.തുളസീധരൻ പിള്ള നിർവഹിക്കുന്നു

ചവറ: ഗ്രാമപഞ്ചായത്തിലെ ആയുർവേദ ആശുപത്രിയുടെ വാർഷിക പദ്ധതികളായ വയോജനമിത്രം, പ്രസവാനന്തര അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യസംരക്ഷണം എന്നീ പദ്ധതികളുടെ ഉദ്ഘാടനം ചവറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.തുളസീധരൻ പിള്ള നിർവഹിച്ചു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷാകുമാരി അദ്ധ്യക്ഷനായി. മുഖ്യപ്രഭാഷണം ജില്ലാപഞ്ചായത്ത് അംഗം സി.പി.സുധീഷ് കുമാർ നടത്തി. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഇ.റഷീദ്, ബ്ലോക്ക് പഞ്ചായത്തംഗം ജിജി, പഞ്ചായത്തംഗങ്ങളായ ജയലക്ഷമി, സി.ഡി.എസ് ചെയർപേഴ്സണ്‍ ശശികല, മെഡിക്കൽ ഓഫീസർ ഡോ.രതീഷ്കുമാർ എന്നിവർ പങ്കെടുത്തു.