photo
പ്രവാസി ഫെഡറേഷൻ ചവറ മണ്ഡലം കൺവൻഷൻ ആർ.രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു.

കരുനാഗപ്പള്ളി: പ്രവാസി ഫെഡറേഷൻ ചവറ മണ്ഡലം കൺവെൻഷൻ സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം ആർ.രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം രാജീവൻ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി സി.മുരളി, ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ടി.എ. തങ്ങൾ, സക്കീർ വടക്കുംതല , ജില്ലാ സെക്രട്ടറി സുലൈൻമാൻ, ചന്ദ്രശേഖര പിള്ള , ബിജു അഞ്ചൽ, പി.ബി. രാജു , പി.ബി. ശിവൻ എന്നിവർ സംസാരിച്ചു. പീറ്റർ തടത്തിൽ (പ്രസിഡന്റ്), സി. മുരളി (സെക്രട്ടറി) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.