പടിഞ്ഞാറേകല്ലട : ആർട്ട് ഒഫ് ലിവിംഗ് മൈനാഗപ്പള്ളി സെന്ററിന്റെ ആഭിമുഖ്യത്തിൽ ജ്ഞാന ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ വിതരണവും ആരോഗ്യ പ്രവർത്തകരെ ആദരിയ്ക്കുകയും നടന്നു. കോവൂർ കുഞ്ഞുമോൻ എം.എൽ.എ ചടങ്ങ് ഉദ്ഘാടനം ചെയ്തു .ഗ്രാമപഞ്ചായത്ത് അംഗം ബിജു , ജ്ഞാനക്ഷേത്രം ടീച്ചർ കോർഡിനേറ്റർ വീണാ തരംഗ്, കൊല്ലം ജില്ലാ ടീച്ചർ കോർഡിനേറ്റർ രാജീവ് ,ജില്ലാ സെക്രട്ടറി അനിൽ, ജ്ഞാന ക്ഷേത്രം പ്രസിഡന്റ് ശ്രീകുമാർ , സെക്രട്ടറി ഉദയൻ , ഭാരവാഹി രത്നകുമാർ എന്നിവർ പങ്കെടുത്തു.