കൊട്ടാരക്കര: പള്ളിക്കൽ എൻ.എസ്.എസ്. കെ.എൽ.പി.സ്‌കൂൾ സ്മാർട്ട് സ്‌കൂളായതിൻെ ഉദ്ഘാടനം 31 ന് മന്ത്രി കെ.എൻ.ബാലഗോപാൽ നിർവഹിക്കും. സ്‌കൂളിലെ എല്ലാ ക്ലാസ് മുറികളും ആധുനിക സൗകര്യങ്ങളോടെ പുനർ നിർമ്മിച്ചു. രാവിലെ 10.30ന് നടത്തുന്ന ചടങ്ങിൽ ഹൈടെക് ക്ലാസ് മുറികളുടെ ഉദ്ഘാടനം കൊടിക്കുന്നിൽ സുരേഷ് എം.പി.യും നിർവഹിക്കും. സ്‌കൂൾ മാനേജർ കെ.ജി.ചന്ദ്രമോഹൻ അദ്ധ്യക്ഷത വഹിക്കും.