കുണ്ടറ: എൽ.ഡി.എഫ് ഭരിക്കുന്ന കുണ്ടറ ഗ്രാമപഞ്ചായത്തിലെ ഹോമിയോ ആശുപത്രി നിയമനത്തിൽ ക്രമക്കേട് ആരോപിച്ച് സി.പി.ഐ ഉൾപ്പെടെ ഭരണ, പ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധിച്ചു. നിയമനം അംഗീകരിക്കാൻ കൂടിയ കമ്മി​റ്റിയിൽ സി.പി.ഐ, എൻ.സി.പി, യു.ഡി.എഫ് അംഗങ്ങൾ വിയോജനക്കുറിപ്പു നൽകി. ഹോമിയോ ആശുപത്രിയിലെ അ​റ്റൻഡർ തസ്തികയിലേക്കാണ് അഭിമുഖം നടത്തിയത്. അഭിമുഖത്തിനു മുൻപുതന്നെ ആളെ തീരുമാനിച്ചുവെന്നാണ് ആരോപണം. വൈസ് പ്രസിഡന്റുകൂടിയായ സി.പി.ഐ അംഗം ആർ.ഓമനക്കുട്ടൻപിള്ള അഭിമുഖത്തിൽ പങ്കെടുത്തില്ല. ഭരണസമിതിയിൽ സി.പി.എമ്മിന്റെ ആറും സി.പി.ഐയുടെ രണ്ടും ഉൾപ്പെടെ 14 അംഗങ്ങളാണുള്ളത്. പ്രസിഡന്റിനെ 5 അംഗങ്ങൾ മാത്രമാണ് അനുകൂലിച്ചത്. സി.പി.എമ്മിലെ ഒരംഗം വിട്ടുനിന്നു. 8 അംഗങ്ങളാണ് വിയോജനക്കുറിപ്പു നൽകി.