കൊട്ടാരക്കര: വാളകത്ത് സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ തീ പിടിച്ചു. ഇന്നലെ രാവിലെ പത്ത് മണിയോടെയാണ് സംഭവം. വാളകം കെ.എൽ.എം ഫിനാൻസ് എന്ന സ്ഥാപനത്തിലാണ് തീ പിടിച്ചത്. വൈദ്യുതിയുമായി ബന്ധപ്പെട്ട ചില പ്രശ്‌നങ്ങൾ ഇവിടെ നിലനിന്നിരുന്നു. അതുകൊണ്ടുതന്നെ ഷോർട്ട് സർക്യൂട്ട് മൂലം തീ പടർന്നതാകുമെന്നാണ് കരുതുന്നത്. കമ്പ്യൂട്ടറുകളും ഫർണിച്ചറുകളും കത്തി നശിച്ചു. ജീവനക്കാരാണ് തീ പിടിച്ചത് ആദ്യം കണ്ടത്. കൊട്ടാരക്കരയിൽ നിന്ന് ഫയർ ഫോഴ്സ് സംഘമെത്തി തീയണച്ചു. കൊട്ടാരക്കര പൊലീസ് കേസെടുത്തു.