ശാസ്താംകോട്ട: ഐവർകാല വടക്ക് പുത്തനമ്പലം ഒ. എൻ. വി ഗ്രാമീണ ഗ്രന്ഥശാലയുടെയും പുഷ്പഗിരി മെഡിക്കൽ കോളേജിന്റെയും സംയുക്താഭിമുഖ്യത്തിൽ സ്ത്രീകൾക്ക് വേണ്ടിയുള്ള സൗജന്യ കാൻസർ നിർണയ ക്യാമ്പ് വെള്ളിയാഴ്ച പകൽ പത്ത് മണിക്ക് ബദാം ജംഗ്ഷനിലുള്ള വിളയിൽ ബിൽഡിംഗിൽ നടക്കും. മന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്യും. 18 നും 60 നും ഇടയിൽ പ്രായമുള്ള സ്ത്രീകളിൽ ഉണ്ടാകാൻ ഇടയുള്ള വിവിധ കാൻസറുകളുടെ നിർണയം ക്യാമ്പിൽ നടക്കും. ഫോൺ: 984666205 2, 8281 713 342