പുനലൂർ: എസ്.എൻ.ഡി.പിയോഗം ഇടമൺ കിഴക്ക് 854-ാംനമ്പർ ശാഖയിലെ ഇടമൺ ശ്രീഷൺമുഖക്ഷേത്രത്തിൽ മഹാആയില്യ പൂജ 30ന് രാവിലെ 10ന് ക്ഷേത്രം മേൽശാന്തിയുടെ മുഖ്യകാർമ്മികത്വത്തിൽ നടക്കും. നാഗ പ്രീതിക്ക് വേണ്ടി നടത്തുന്ന പൂജയിൽ എല്ലാഭക്ത ജനങ്ങളും പങ്കെടുക്കണം.ഈ വർഷത്തെ സ്കന്ദ ഷഷ്ഠി വിവിധ പൂജ കർമ്മങ്ങളോടും വിശേഷാൽ അഭിഷേകങ്ങളോടും കൂടി അടുത്ത മാസം 9ന് ക്ഷേത്രത്തിൽ നടക്കുമെന്ന് ശാഖ പ്രസിഡന്റ് സ്റ്റാർസി രത്നാകരൻ, വൈസ് പ്രസിഡന്റ് ചന്ദ്രബാബു, സെക്രട്ടറി എസ്.അജീഷ് എന്നിവർ അറിയിച്ചു.