phot
കൊവിഡ് കാലയളവിൽ മികച്ച സേവനം നടത്തിയ പുനലൂർ ഗവ.താലൂക്ക് ആശുപത്രിയിലെ ജീവനക്കാർക്ക് പുനലൂർ ഗ്രേയ്റ്റർ ലയൺസ് ക്ലബിൻെറ നേതൃത്വത്തിൽ ക്ലബ് പ്രസിഡൻറ് വിജയകൃഷ്ണ വിജയൻ ജീവനക്കാർക്ക് വേണ്ടി നൽകിയ പുരസ്ക്കാരം താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.ആർ.ഷാഹിർഷ ഏറ്റു വാങ്ങുന്നു.

പുനലൂർ: പുനലൂർ ഗ്രേയ്റ്റർ ലയൺസ് ക്ലബ്ബിന്റെയും പുനലൂർ വിജയകൃഷ്ണ ജുവലേഴ്സിന്റെയും നേതൃത്വത്തിൽ പുനലൂർ ഗവ.താലൂക്ക് ആശുപത്രിയിലെ ജിവനക്കാരെ ആദരിച്ചു. നഗരസഭ ചെയർപേഴ്സൺ നിമ്മി എബ്രഹാം, ഉപാദ്ധ്യക്ഷൻ വി.പി.ഉണ്ണികൃഷ്ണൻ, ആരോഗ്യകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ വസന്ത രഞ്ചൻ, കൗൺസിലർ ജി.ജയപ്രകാശ്, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.ആർ.ഷാഹിർഷ, ലയൺസ് ക്ലബ് പ്രസിഡന്റ് വിജയകൃഷ്ണ വിജയൻ, റീജിയണൽ ചെയർമാൻ ബിനു പുരുഷോത്തമൻ, റോട്ടറി ക്ലബ് ഒഫ് പുനലൂരിന്റെ പ്രസിഡന്റ് എസ്.എബി, എൻ.ജെ.ബേബി, യാക്കൂബ് തുടങ്ങിയവർ പങ്കെടുത്തു.