പുനലൂർ: ഇടമൺ ഗവ.എൽ.പി.സ്കൂളിൽ ഒരു അറബിക് അദ്ധ്യാപക ഒഴിവും രണ്ട് എൽ.പി.എസ്.ടിയുടെ ഒഴിവുമുണ്ട്. ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം. യോഗ്യതയുളള ഉദ്യോഗാർത്ഥികൾ ബന്ധപ്പെട്ട രേഖകളുമായി നാളെ ഉച്ചക്ക് 2ന് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണമെന്ന് എച്ച്.എം ഇൻ-ചാർജ്ജ് എസ്.രമ്യ അറിയിച്ചു.
വെഞ്ചേമ്പ് ഗവ.എൽ.പി സ്കൂളിൽ
പുനലൂർ: വെഞ്ചേമ്പ് ഗവ.എൽ.പി സ്കൂളിൽ ഒരു ഫുൾ ടൈം ജൂനിയർ അറബിക് അദ്ധ്യാപക ഒഴിവും ഒരു എൽ.പി.എസ്.എയുടെ ഒഴിവും ഉണ്ട്. ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം. താത്പ്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബന്ധപ്പെട്ട രേഖകൾ സഹിതം നാളെ ഉച്ചക്ക് 2.30ന് സ്കൂളിൽ നടക്കുന്ന ഇൻർവ്യൂവിൽ പങ്കെടുക്കണമെന്ന് എച്ച്.എം. ഇൻ-ചാർജ്ജ് ഷൈനി അറിയിച്ചു.
ഉറുകുന്ന് ഗവ.എൽ.പി സ്കൂളിൽ അദ്ധ്യാപക ഒഴിവ്
പുനലൂർ: ഉറുകുന്ന് ഗവ.എൽ.പി സ്കൂളിൽ താത്ക്കാലിക അദ്ധ്യാപക ഒഴിവുണ്ട്. താത്പ്പര്യമുളള ഉദ്യോഗാർത്ഥികൾ ബന്ധപ്പെട്ട രേഖകളുമായി നാളെ രാവിലെ 10ന് നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കണമെന്ന് പ്രഥമാദ്ധ്യാപിക സുമം അറിയിച്ചു.
പാങ്ങോട്സ്കൂളിൽ അദ്ധ്യാപക ഒഴിവ്
കൊല്ലം: പുത്തൂർ പാങ്ങോട് ശ്രീനാരായണ ഗുരുദേവ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ വി.എച്ച്.എസ്.സി വിഭാഗത്തിൽ എന്റർപ്രണർഷിപ് ഡെവലപ്മെന്റ് വിഷയത്തിൽ താത്കാലിക അദ്ധ്യാപക ഒഴിവുണ്ട്. എം.കോം, ബി.എഡ്, സെറ്റ് യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി നവംബർ 1ന് രാവിലെ 11ന് സ്കൂൾ ഓഫീസിൽ ഇന്റർവ്യൂവിന് ഹാജരാകണം.
വയലാ സ്കൂളിൽ അദ്ധ്യാപക ഒഴിവ്
അഞ്ചൽ: വയലാ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ കെമിസ്ട്രി, ഗണിതശാസ്ത്രം, ഫിസിക്സ്, മലയാളം എന്നീവിഷയങ്ങളിൽ സീനിയർ തസ്തികയിലും കൊമേഴ്സ് വിഭാഗത്തിൽ ജൂനിയർ വിഭാഗത്തിലും താത്കാലിക ഒഴിവുണ്ട്. അർഹരായ ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റുകളുമായി 30 ന് രാവിലെ 11 മണിക്ക് അഭിമുഖത്തിനായി സ്കൂളിലെത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
ചെറിയ വെളിനല്ലൂർ അദ്ധ്യാപക ഒഴിവ് (കൊട്ടാരക്കര)
ഓയൂർ: ചെറിയ വെളിനല്ലൂർ ഗവ.എൽ .പി.എസിൽ എൽ.പി.എസ്. എ താത്കാലിക ഒഴിവിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ അദ്ധ്യാപകരെ തിരഞ്ഞെടുക്കുന്നതിനുള്ള അഭിമുഖം ഇന്ന് രാവിലെ 10മണിക്ക് സ്കൂളിൽ വെച്ച് നടക്കുന്നു. യോഗ്യരായ അദ്ധ്യാപകർ അസൽ സർട്ടിഫിക്കറ്റും ബയോഡേറ്റയും കൊവിഡ് ഫൈനൽ വാക്സിനേഷൻ സർട്ടിഫിക്കറ്റും സഹിതം എത്തിച്ചേരണമെന്ന് ഹെഡ്മാസ്റ്റർ അറിയിച്ചു.
അഭിമുഖം30ന് (മസ്റ്റ്)
എഴുകോൺ: പഞ്ചായത്ത് ചിറ്റാകോട് ജി.ഡബ്ല്യു.എൽ.പി സ്കൂളിൽ നിലവിലുള്ള ഒരു എൽ.പി എസ്.ടി ഒഴിവിലേക്ക് താത്കാലിക നിയമനത്തിനായുള്ള അഭിമുഖം 30ന് ഉച്ചയ്ക്ക് 2.30ന് ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. സ്കൂളിൽ വച്ച് നടക്കുന്ന അഭിമുഖത്തിൽ ടി. ടി. സി, കെ.ടെറ്റ് യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസൽ രേഖകളുമായി ഹാജരാകണം. ഫോൺ: 7510483748.