പുനലൂർ: ആശപ്രവർത്തകരുടെ ശമ്പളം വർദ്ധിപ്പിക്കാൻ നിയമ സഭയിൽ സബ് മിഷൻ ഉന്നയിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. പ്രിയദർശിനി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ആശവർക്കർമാരെയും എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും ആദരിക്കുന്ന ചടങ്ങ് പുനലൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഫൗണ്ടേഷൻ ചെയർമാൻ സൈമൺ അലക്സ് അദ്ധ്യക്ഷനായി. സെക്രട്ടറി ലിജു ആലുവിള, മുൻ എം.എൽ.എ പുനലൂർ മധു, നഗരസഭ ഉപാദ്ധ്യക്ഷൻ വി.പി.ഉണ്ണികൃഷ്ണൻ, യു.എൻ.മുൻ ഡയറക്ടർ ജോൺ സാമുവേൽ അടൂർ, സി.വിജയകുമാർ, സാബുഅലക്സ് തുടങ്ങിയവർ സംസാരിച്ചു.