കൊല്ലം: തേവാടി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ തേവാടി അനുസ്മരണം കാവനാട് മാവഴികത്ത് വിള വീട്ടിൽ നടന്നു. തേവാടി ഫൗണ്ടേഷൻ പ്രസിഡന്റ് പി.കെ. പിള്ള അദ്ധ്യക്ഷത വഹിച്ചു. രക്ഷാധികാരി കെ.ആർ. ഉണ്ണിത്താൻ ഉദ്ഘാടനം ചെയ്തു. കവി ചവറ കെ.എസ്. പിള്ള, പ്രൊഫ. ഓംചേരി എൻ.എൻ. പിള്ള, ശ്രീകുമാർ മുഖത്തല എന്നിവർ ഓൺലൈനായി അനുസ്മരണ പ്രഭാഷണം നടത്തി. എം.എൽ. രുഗ്മിണിയമ്മ, രാജഗോപാക്കുറുപ്പ്, ഉണ്ണി മാവഴികം, ബി. ഗോപകുമാർ, ശ്രീഇടവൂർ, രാംകുമാർ എന്നിവർ സംസാരിച്ചു. ശങ്കരനാരായണക്കുറുപ്പ് സ്വാഗതവും സെക്രട്ടറി രാജൻ കൈലാസ് നന്ദിയും പറഞ്ഞു.