bhaskaran
കർഷക തൊഴിലാളി യൂണിയൻ ഓച്ചിറ വില്ലേജ്‌കമ്മിറ്റികളുടെ നേതൃത്വത്തിൽ നടന്ന പി. എൻ. ഭാസ്‌കരൻ അനുസ്മരണം സി. പി. എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം എം. ശിവശങ്കരപിള്ള ഉദ്ഘടനം ചെയ്യുന്നു

ഓച്ചിറ: കർഷക തൊഴിലാളി യൂണിയൻ ഓച്ചിറ വില്ലേജ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പി. എൻ. ഭാസ്‌കരൻ അനുസ്മരണം സി. പി. എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം എം. ശിവശങ്കരപിള്ള ഉദ്ഘാടനം ചെയ്തു. അറുമുഖൻ അദ്ധ്യക്ഷനായി. എസ്‌. സുരേഷ്‌ സ്വാഗതം ആശംസിച്ചു. സി. പി. എം ഏരിയ സെക്രട്ടറി പി.ബി. സത്യദേവൻ, എൻ. അനിൽകുമാർ, കെ. സുഭാഷ്, സുരേഷ് നാറാണത്ത്, സി.ആർ. അശോകൻ, അനിൽ പുന്തല, ലളിത ശിവരാമൻ, പി.ബിന്ദു, ഗോപിനാഥൻപിള്ള, കെ. ജെ .സിദ്ദിഖ്, ബാലചന്ദ്രൻ, ശ്രീധരൻ പാണൻതറ, ജയകുമാർ പുണർതം തുടങ്ങിയവർ സംസാരിച്ചു.