paravur
വിപണനമേളയുടെ ആദ്യ വിൽപന കുരണ്ടികുളം വാർഡ് കൗൺസിലർ ആരിഫാ ടീച്ചർ ഉദ് ഘാടനം ചെയ്യുന്നു

പരവൂർ: പരവൂർ കോങ്ങാൽ ഗ്രാമശ്രീ വനിതാ കൂട്ടായ്മയുടെ നേതൃത്വത്തിൽ കേഡസ് ഹാളിൽ ഭക്ഷ്യവിപണനമേള സംഘടിപ്പിച്ചു. കുരണ്ടികുളം വാർഡ് കൗൺസിലർ ആരിഫ ഉദ്ഘാടനം ചെയ്തു. ഗ്രാമശ്രീ പ്രസിഡന്റ് പരവൂർ സജീബ് അദ്ധ്യക്ഷത വഹിച്ചു. ഗംഗാധരൻ പിള്ള, തെക്കുംഭാഗം ഹാഷിം, മുരളീധരൻ പിള്ള, ബി. അജിത്ത്, ഖദീജ, ഷീജ എന്നിവർ സംസാരിച്ചു. വീട്ടമ്മമാർ വീടുകളിൽ നിർമ്മിച്ച ഭക്ഷ്യോത്പന്നങ്ങളാണ് പ്രദർശിപ്പിച്ചത്.