lpschool
കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി കരുതലോടെ മുന്നോട്ട് എന്ന പദ്ധതിയുടെ ഭാഗമായി മഠത്തിൽകാരാണ്മ ഗവൺമെന്റ് എൽ. പി സ്കൂളിൽ നടന്ന ഹോമിയോ പ്രതിരോധ ഗുളിക വിതരണം ഗ്രാമപഞ്ചായത്തംഗം മാളു സതീഷ് നിർവഹിക്കുന്നു

ഓച്ചിറ: കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി കരുതലോടെ മുന്നോട്ട് എന്ന പദ്ധതിയുടെ ഭാഗമായി മഠത്തിൽകാരാണ്മ ഗവ.എൽ. പി സ്കൂളിൽ നടന്ന ഹോമിയോ പ്രതിരോധ ഗുളിക വിതരണം ഗ്രാമപഞ്ചായത്തംഗം മാളു സതീഷ് നിർവഹിച്ചു.
എസ്. എം. സി ചെയർമാൻ സതീഷ് പള്ളേമ്പിൽ അദ്ധ്യക്ഷനായി . പ്രഥമ അദ്ധ്യാപകൻ സന്തോഷ് കുമാർ, ആ‌ർ. ശ്രീജ, വിജയകുമാർ, വിജിത്ത് തുടങ്ങിയവർ പങ്കെടുത്തു.