mahila
കേരള മഹിളാസംഘം വിളക്കുടി വില്ലേജ് കൺവൻഷൻ കേരള മഹിളാസംഘം സംസ്ഥാന ജോ.സെക്രട്ടറി ഡോ.ആർ ലതാ ദേവി ഉദ്ഘാടനം ചെയ്യുന്നു

കുന്നിക്കോട് : കേരള മഹിളാസംഘം വിളക്കുടി വില്ലേജ് കൺവെൻഷൻ നടത്തി. ജി.കൃഷ്ണപിള്ള സ്മാരക ഹാളിൽ (സി.പി.ഐ കുന്നിക്കോട് മണ്ഡലം കമ്മിറ്റി ഓഫീസ്) വെച്ച് നടത്തിയ കൺവെൻഷൻ കേരള മഹിളാസംഘം സംസ്ഥാന ജോ.സെക്രട്ടറി ഡോ.ആർ.ലതാദേവി ഉദ്ഘാടനം ചെയ്തു . മുൻ വില്ലേജ് കമ്മിറ്റി പ്രസിഡന്റ് സുജാത അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ ജില്ലാ എക്സികൂട്ടിവംഗം ജി.ആർ.രാജീവൻ, മണ്ഡലം സെക്രട്ടറി എം.നൗഷാദ്, സെക്രട്ടേറിയറ്റംഗം എം.അജിമോഹൻ, വിളക്കുടി ലോക്കൽ കമ്മിറ്റി സെക്രട്ടറി ബി.ഷാജഹാൻ, മഹിള സംഘം മണ്ഡലം സെക്രട്ടറി അജിത സുരേഷ്, മണ്ഡലം കമ്മിറ്റിയംഗങ്ങളായ ശോഭനകുമാരി, സുനു രാജേഷ് തുടങ്ങിയവർ സംസാരിച്ചു. കൺവെൻഷനിൽ വിളക്കുടി വില്ലേജ് കമ്മിറ്റി പ്രസിഡന്റായി അമ്പിളി ബിജു, സെക്രട്ടറിയായി സുനി സുരേഷ്, ജോയിന്റ് സെക്രട്ടറിമാരായി ലീനാ സുരേഷ്, സുജാത, ബീന, വൈസ് പ്രസിഡന്റുമാരായി പ്രവീണ സുരേഷ്, മിനിമോൾ സുരേന്ദ്രൻ, ട്രഷററായി പ്രീതാമോൾ എന്നിവരെ തിരഞ്ഞെടുത്തു.