കടയ്ക്കൽ : ചിതറ കേന്ദ്രമായി പ്രവർത്തിക്കുന്ന കെ. പി. കരുണാകരൻ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ഭാരത സർക്കാരിന്റെ തൊഴിൽ മന്ത്രാലയത്തിന് കീഴിലുള്ള ദേശീയ തൊഴിലാളി വിദ്യാഭ്യാസ വികസന ബോർഡിന്റെ സഹകരണത്തോടെ നടത്തിവരുന്ന തൊഴിൽ പരിശീലന പരിപാടിയുടെ ഭാഗമായി ചതുർദിന പഠന ക്യാമ്പ് നടത്തുന്നു. നവംബർ 1,2,17,18 തീയതികളിൽ പൊതു വിഭാഗങ്ങളിലും പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങളിലുമായി 4 ബാച്ചുകളിൽ 160 പേർക്കാണ് പരിശീലനം ലഭിക്കുക. കിഴക്കുംഭാഗം ഐറിസ് ഓഡിറ്റോറിയത്തിൽ വച്ച് നടത്തുന്ന ഈ പരിശീലന പരിപാടിയുടെ ഉദ്ഘാടനം ചിതറ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രജിത നിർവഹിക്കും. പരിശീലന പരിപാടിയിൽ പങ്കെടുക്കുന്നവർക്ക് സംരംഭകത്വ പ്രോത്സാഹന തുകയും ലഭിക്കും. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും. 9447696554, 9447410666.