കൊട്ടാരക്കര: കേന്ദ്ര സർക്കാർ പദ്ധതിയായ സ്കിൽ ഡെവലപ്മെന്റ് പ്രോഗ്രാമിന്റെ കീഴിൽ ആരംഭിക്കുന്ന ഫ്രണ്ട് ഓഫീസ് അസോസിയേറ്റ്സ് , ഫുഡ് പ്രോസസിംഗ് എന്നീ സൗജന്യ തൊഴിൽ പരിശീലന കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. തികച്ചും സൗജന്യമായി സർക്കാർ നടത്തുന്ന ഈ കോഴ്സുകളിൽ ചേരുന്ന ഉദ്യോഗാർത്ഥികൾക്കും വിദ്യാർത്ഥികൾക്കും സൗജന്യ യൂണിഫോം,ബാഗ്, സ്റ്റഡി മെറ്റീരിയൽസ്, എന്നിവ നൽകും. കൂടാതെ കോഴ്സ് വിജയികൾക്ക് ഫ്രണ്ട് ഓഫീസ് അസോസിേറ്റ്സിന് 1500 രൂപയും ഫുഡ് പ്രോസസിംഗിന് 2000 രൂപയും സ്റ്റൈപ്പന്റും സർട്ടിഫിക്കറ്റും നൽകും. താത്പ്പര്യമുള്ള 18നും 35നും മദ്ധ്യേ പ്രായമുള്ളവർ കൊട്ടാരക്കര ബി.എസ്.എസ്. കമ്പ്യൂട്ടർ കോളേജിൽ നവംബർ 5ന് മുൻപായി അഡ്മിഷൻ നേടേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് : 9539315585 എന്ന നമ്പരിൽ ബന്ധപ്പെടണം.