കൊല്ലം: തേവലക്കര പടിഞ്ഞാറ്റക്കര വെളുത്തമ്മാർകാവ് ഭുവനേശ്വരി ദേവീക്ഷേത്രത്തിലെ ആയില്യ പൂജയും നൂറുംപാലും 30ന് രാവിലെ 10ന് നടക്കും. ക്ഷേത്രം മേൽ ശാന്തി ഷിജിൻ തിരുമേനി മുഖ്യ കാർമ്മികത്വം വഹിക്കും. നൂറും പാലും നടത്താൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി അറിയിക്കണമെന്ന് ഭാരവാഹികൾ അറിയിച്ചു.