കൊല്ലം : സ്കൂളുകൾ തുറക്കുന്ന പശ്ചാത്തലത്തിൽ ഇരവിപുരം പൊലീസ് സ്റ്റേഷനിലെ ജനമൈത്രി പൊലീസ് ഓഫീസർമാരുടെ നേതൃത്വത്തിൽ പഴയാറ്റിൻ കുഴി വിമലഹൃദയ ഐ.സി.എസ്.ഇ സ്കൂളിൽ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. ഇരവിപുരം എസ്.ഐ ജയേഷ് ഉദ്ഘാടനം ചെയ്തു. ജനമൈത്രി ബീറ്റ്സ് ഓഫീസർമാരായ സി.പി.ഒ സിജു, സി.പി.ഒ. ആന്റണി, സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ നോർമ മേരി എന്നിവർ സംസാരിച്ചു.