vyapari-
കല്ലുപാലം നിർമ്മാണം അനന്തമായി നീളുന്നതിൽ പ്രതിഷേധിച്ച് കേരള വ്യാപാരി വ്യവസായി സമിതി നടത്തിയ ധർണ കൊല്ലം സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് എക്സ്. ഏണസ്റ്റ് ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: കല്ലുപാലത്തിനു സമീപം വ്യാപാരി വ്യവസായി സമിതി ജില്ലാ കമ്മിറ്റി നടത്തിയ ധർണ നോർക്ക റൂട്സ് വൈസ് ചെയർമാൻ കെ.വരദരാജൻ ഉദ്ഘാടനം ചെയ്തു. കൊല്ലം സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് എക്സ്. ഏണസ്റ്റ് മുഖ്യപ്രഭാഷണം നടത്തി. സമിതി ജില്ലാ പ്രസിഡന്റ് പീറ്റർ എഡ്വിൻ അദ്ധ്യക്ഷത വഹിച്ചു. കൊല്ലം ജില്ലാ സെക്രട്ടറി കെ.കെ. നിസാർ, ജില്ലാ ഭാരവാഹികളായ മധു അഞ്ചാലുംമൂട്, രാജൻ ചടയമംഗലം, സി. അജയകുമാർ നെടുവത്തൂർ,സന്തോഷ് ചവറ, വിലാസിനി കുണ്ടറ തുടങ്ങിയവർ സംസാരിച്ചു. മുജീബ് റഹ്മാൻ സ്വാഗതവും കമാൽ പിഞ്ഞാണിക്കട നന്ദിയും പറഞ്ഞു. കോടതി വിധിയിലൂടെ പാലംപണി നീട്ടിക്കൊണ്ടു പോകുന്ന കോൺട്രാക്ടറെ ഒഴിവാക്കി പുതിയ ആളിനെ ചുമതല ഏൽപ്പിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.