ശാസ്താംകോട്ട: ലൈബ്രറി കൗൺസിൽ ശൂരനാട് തെക്ക് പഞ്ചായത്ത് നേതൃ സമിതിയും ആയിക്കുന്നം വെളിയം ദാമോദരൻ ഗ്രന്ഥശാലയും ചേർന്ന് വയലാർ അനുസ്മരണം നടത്തി. വെളിയം ദാമോദരൻ ഗ്രന്ഥശാലയിൽ നടന്ന അനുസ്മരണ സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അൻസാർ ഷാഫി ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാലാ പ്രസിഡന്റ് എം .ദർശനൻ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് നേതൃ സമിതി കൺവീനർ ഇ .നിസാമുദീൻ, ഡോ. കെ. ബി . ശെൽവമണി , സജീവ് കുമാർ ,കൊമ്പിപ്പിള്ളിൽ സന്തോഷ്, സി. ഗോപകുമാർ എന്നിവർ സംസാരിച്ചു.