കുന്നത്തൂർ : ജനവാസ മേഖലയിൽ വീട്ടുപുരയിടത്തിലെ കൂറ്റൻ കടന്നൽകൂട് നാടിന് ഭീഷണിയാകുന്നു. ശാസ്താംകോട്ട പനപ്പെട്ടി തെങ്ങുംതുണ്ടിൽ ഗിരിജയുടെ പുരയിടത്തിലാണ് കടന്നൽ കൂടുള്ളത്.മാസങ്ങളായി കടന്നലിന്റെ ആക്രമണഭീഷണിയിലാണ് ഇവരും പരിസരവാസികളും. അടിയന്തരമായി കടന്നൽക്കൂട് നശിപ്പിക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.