കുന്നത്തൂർ : പ്രമുഖ കോൺഗ്രസ് നേതാവും ശൂരനാട് വടക്ക് ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റുമായിരുന്ന എസ്.എസ്. വിജയകുമാറിന്റെ 12-ാം അനുസ്മരണം വ്യാഴാഴ്ച നടക്കും. കോൺഗ്രസ് ശൂരനാട്,ശൂരനാട് വടക്ക് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിലാണ് അനുസ്മരണം സംഘടിപ്പിച്ചിരിക്കുന്നത്. വൈകിട്ട് 4 ന് ഹൈസ്കൂൾ ജംഗ്ഷനിൽ നടക്കുന്ന സമ്മേളനം മുൻമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.എച്ച്.അബ്ദുൾ ഖലീൽ അദ്ധ്യക്ഷത വഹിക്കും.ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ് ഉൾപ്പടെ നിരവധി നേതാക്കൾ പങ്കെടുക്കും.