തഴവ: നാഷണൽ സർവീസ് സ്കീം സംഘടിപ്പിയ്ക്കുന്ന ജീവദ്യുതി പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കുലശേഖരപുരം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. പദ്ധതിയനുസരിച്ച് ജില്ലയിലെ 100 എൻ .എസ് .എസ് യൂണിറ്റുകളിൽ നിന്നായി 7000 യൂണിറ്റ് രക്തംശേഖരിക്കുക എന്നതാണ് ലക്ഷ്യം. എൻ. എസ്. എസ് സംസ്ഥാന കോ-ഓർഡിനേറ്റർ ഡോ. ജേക്കബ് ജോൺ ഉദ്ഘാടനം നിർവഹിച്ചു. പി. ടി. എ പ്രസിഡന്റ് ജി . രഘു അദ്ധ്യക്ഷനായി. എൻ .എസ് .എസ് ദക്ഷിണ മേഖല കൺവീനർ പി. ബി.ബിനു മുഖ്യപ്രഭാക്ഷണം നടത്തി. ജില്ലാ കൺവീനർ കെ .ജി. പ്രകാശ് സന്ദേശം നൽകി. പ്രിൻസിപ്പൽ ബി. ഷീല, ഹെഡ്മിസ്ട്രസ് ശ്രീജാഗോപിനാഥ്, പ്രോഗ്രാം ഓഫീസർ അൻസാർ, പി .എം. ഷാജിമോൻ, കെ .സന്തോഷ്, സജീവ് എന്നിവർ സംസാരിച്ചു. ജില്ല ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ബ്ലഡ് ബാങ്ക് മെഡിക്കൽ ഓഫീസർ ഡോ. മേരി സാൻഷ്യ ക്യാമ്പിന് നേതൃത്വം നൽകി.