എഴുകോൺ: ആയുഷ് ഹോമിയോപ്പതി വകുപ്പിന്റെ നേതൃത്വത്തിൽ കരീപ്ര പഞ്ചായത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്ക് ഹോമിയോപ്പതി ഇമ്മ്യൂൺ ബൂസ്റ്റർ വിതരണം നടന്നു. കുഴിമതിക്കാട് എ.കെ.ജി സെന്ററിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് പ്രശോഭ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഓമനക്കുട്ടൻ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുവിധ ആദ്യ മരുന്നുവിതരണം നടത്തി. മെഡിക്കൽ ഓഫീസർ ഡോ. ആശാ മുരളി, ബ്ലോക്ക് മെമ്പർ ടി.തങ്കപ്പൻ, വാർഡ് അംഗങ്ങളായ റെയ്ചൽ, ഗീതാമണി, കുഴിമതിക്കാട് ഗവ. ഹൈസ്കൂൾ എച്ച്.എം ആലീസ്, പി. ടി. എ പ്രസിഡന്റ് ആർ. രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.