കൊല്ലം: നബാർഡ് വഴി കേരളത്തിലെ കാർഷിക മേഖലയ്ക്ക് നൽകുന്ന തുക കാർഷിക സംഘങ്ങൾ വഴി ഉയർന്ന പലിശയിൽ വകമാറ്റി ചെലവഴിക്കുന്നു, കോടികളുടെ സാമ്പത്തിക സഹായം കേരള സർക്കാരിന്റെ അറിവോടുകൂടി അട്ടിമറിക്കുന്നു തുടങ്ങിയ ആരോപണങ്ങൾ ഉന്നയിച്ച് ഭാരതീയ ജനതാ കർഷകമോർച്ച സംസ്ഥാനവ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നവംബർ ഒന്നിന് കൊല്ലം ചിന്നക്കടയിലെ കേരള ബാങ്കിന് മുന്നിൽ ധർണ നടത്തും.

ജില്ലാ കമ്മിറ്റി യോഗം ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി ശ്രീകുമാർ ബദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ആയുർ മുരളി അദ്ധ്യക്ഷത വഹിച്ചു. കർഷകമോർച്ച സംസ്ഥാന ട്രഷററും കൊല്ലം ജില്ലാ പ്രഭാരിയുമായ രാജ്കുമാർ മുഖ്യപ്രഭാഷണം നടത്തി. ബി.ജെ.പി ജില്ലാ ട്രഷറർ മന്ദിരം ശ്രീകുമാർ, കർഷകമോർച്ച ജില്ലാ വൈസ് പ്രസിഡന്റുമാരായ കൃഷ്ണകുമാർ, ജനറൽ സെക്രട്ടറിമാരായ അനിൽ വാഴപ്പള്ളി, അജയൻ മയ്യനാട്, ജില്ലാ മീഡിയ സെൽ കൺവീനർ സുരേഷ് ബാബു പട്ടത്താനം, ജില്ലയിലെ വിവിധ മണ്ഡലം പ്രസിഡന്റുമാർ, ജനറൽ സെക്രട്ടറിമാർ തുടങ്ങിയവർ പങ്കെടുത്തു.