പോരുവഴി: ഹോമിയോ ഇമ്മ്യൂണിറ്റി ബൂസ്റ്റർ വിതരണത്തിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം പോരുവഴി ശാസ്താംനട ഗവ. ഹോമിയോ ഹോസ്പിറ്റലിൽ ജില്ലാ പഞ്ചായത്ത് അംഗം ശ്യാമളഅമ്മ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിനു മംഗലത്ത് അദ്ധ്യക്ഷത വഹിച്ചു. മെമ്പർമാരായ മോഹനൻ പിള്ള, പി.കെ.രവി , നമ്പൂരേത്ത് തുളസീധരൻ പിള്ള , വരവിള രാജേഷ്, രാജേഷ് പുത്തൻ പുരയിൽ, ശ്രീതാ സുനിൽ ,പ്രസന്ന, വിനു.ഐ. നായർ, നിഖിൽ മനോഹർ, ശാന്ത , ഡോ.ഇന്ദു, ഹാര തുടങ്ങിയവർ പങ്കെടുത്തു.