ശാസ്താംകോട്ട : കുന്നത്തൂർ ഐവർകാല ഗവ. എൽപി സ്കൂളിൽ താത്കാലിക അദ്ധ്യാപക ഒഴിവിലേക്കുള്ള അഭിമുഖം നവംബർ 1 ന് ഉച്ചയ്ക്ക് 2ന് നടക്കും. കെ ടെറ്റ് യോഗ്യതയുള്ള താത്പ്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി പങ്കെടുക്കണം.
ശ്രീ ചിത്തിരവിലാസം സ്കൂളിൽ അദ്ധ്യാപക ഒഴിവ്
ശാസ്താംകോട്ട: മൈനാഗപ്പള്ളി ശ്രീ ചിത്തിരവിലാസം ഗവ .എൽ.പി സ്കൂളിൽ താത്ക്കാലിക ഫുൾ ടൈം ജൂനിയർ അറബിക് അദ്ധ്യാപക ഒഴിവിലേക്ക് അഭിമുഖം നടത്തുന്നു. അറബിക് ടീച്ചർ പി. എസ്. സി ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർക്ക് മുൻഗണന . കെ ടെറ്റ് യോഗ്യതയുള്ള താത്പ്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി ശനിയാഴ്ച പകൽ 11 .30ന് സ്കൂളിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം.