പുത്തൂർ: കൈതകോട്ട് ക്ഷീര കർഷക കൺവെൻഷൻ സംഘടിപ്പിച്ചു. കൺവെൻഷൻ മിൽമ മുൻ ചെയർമാൻ കല്ലട രമേശ് ഉദ്ഘാടനം ചെയ്തു. ഡി. സി .സി യുടെ നിരീക്ഷകൻ കല്ലട വിജയൻ മുഖ്യപ്രഭാഷണം നടത്തി. ജി. ചന്ദ്രശേഖരൻ പിള്ള, കോൺഗ്രസ് കുന്നത്തൂർ ബ്ലോക്ക് പ്രസിഡന്റ് സുകുമാരപിള്ള, മുൻ പവിതേശ്വരം പഞ്ചായത്ത് പ്രസിഡന്റ് തോമസ് വർഗീസ്, അഭിലാഷ് കൂരോം വിള, മോഹനചന്ദ്രൻ, സുരേഷ് കുമാർ ,കാരക്കാട് അനിൽ റെജി കുര്യൻ, എന്നിവർ സംസാരിച്ചു.