തഴവ: കേരള ബാങ്ക്, തഴവ ഗ്രാമ പഞ്ചായത്ത്‌ 22-ാം വാർഡ് വികസന സമിതി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സാമ്പത്തിക സാക്ഷരത ബോധവത്കരണ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പ് വാർഡ് മെമ്പർ വിജു കിളിയൻ തറ ഉദ്ഘാടനം ചെയ്തു. പ്രധാനമന്ത്രി സുരക്ഷ ബീമാ യോജന (പി.എം.എസ്.ബി.വൈ) പ്രധാനമന്ത്രി ജീവൻ ജ്യോതി ബീമാ യോജന (പി.എം.ജെ.ജെ.ബി.വൈ ) അടൽ പെൻഷൻ യോജന (എ.പി.വൈ) വിദ്യ നിധി പദ്ധതി, ഡിജിറ്റൽ ബാങ്കിംഗ് തുടങ്ങിയവയെ അടിസ്ഥാനമാക്കി ക്ലാസുകൾ നടന്നു. കേരള ബാങ്ക് കരുനാഗപ്പള്ളി ഏരിയ മാനേജർ ബി.ബിജു, കൊല്ലം ഐ.ടി മാനേജർ കെ.ബി.കൃഷ്ണ കുമാർ, മണപ്പള്ളി ബ്രാഞ്ച് മാനേജർ റെജി കുമാർ എന്നിവർ ക്ലാസുകൾ നയിച്ചു. ചടങ്ങിൽ ഡോ.അരുൺ പത്മകാരൻ സ്വാഗതവും ആർ.വിധു നന്ദിയും പറഞ്ഞു. വിദ്യ നിധി പദ്ധതിയിൽ അംഗങ്ങളായ കുട്ടികൾക്കുള്ള ബാങ്ക് അക്കൗണ്ട് പാസ് ബുക്കും വിദ്യാർത്ഥികൾക്കുള്ള പഠനോപകരണങ്ങളും ചടങ്ങിൽ വിതരണം ചെയ്തു.