കൊല്ലം: മാരകായുധങ്ങളുമായി നാട്ടുകാരെ വിറപ്പിച്ച് യുവാവിനെ ദേഹോപദ്രവം ഏൽപ്പിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. മൂതാക്കര ഫിഷർമെൻ കോളനിയിൽ ഡാർവിൻ മകൻ ദിനുവിനെയും കൂട്ടുകാരെയും ദേഹോപദ്രവം ഏൽപ്പിച്ച കേസിലാണ് പ്രതിയെ പള്ളിത്തോട്ടം പൊലീസ് പിടികൂടിയത്. പള്ളിത്തോട്ടം മൂതാക്കര റേഡിയോ ജംഗ്ഷനിൽ ഇക്കഴിഞ്ഞ 25ന് രാത്രി പത്ത് മണിയോടെ മാരകായുധങ്ങളുമായെത്തി നാട്ടുകാരെ ഭീഷണിപ്പെടുത്തിയ കേസിലാണ് പള്ളിത്തോട്ടം ക്യു.എസ്.എസ് കോളനി ടി.ആർ ഭവനിൽ നിന്ന് കൊട്ടാരം നഗർ 99 ൽ റോജിൻ (21) പിടിയിലായത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ റോജിനെ കുണ്ടറ പടപ്പക്കരയിൽ നിന്നുമാണ് പള്ളിത്തോട്ടം പൊലീസ് അറസ്റ്റ് ചെയ്തത്.