കൊല്ലം: നിറുത്തിയിട്ടിരുന്ന വാഹനത്തിൽ നിന്ന് നിരോധിത പുകയില ഉത്പ്പന്നങ്ങളും മദ്യവും പിടികൂടിയ കേസിലെ പ്രതി അറസ്റ്റിൽ. ഇക്കഴിഞ്ഞ ഒന്നാം തീയതി വൈകിട്ട് കരുനാഗപ്പള്ളി ആദിനാട് സംഘപ്പുര - മരുതൂർ റോഡിൽ നിറുത്തിയിട്ടിരുന്ന വാഹനത്തിൽ നിന്ന് ഇന്ത്യൻ നിർമ്മിത വിദേശ മദ്യവും നിരോധിത പുകയില ഉത്പ്പന്നങ്ങളും പിടികൂടിയ കേസിലെ പ്രതിയെയാണ് കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. കരുനാഗപ്പള്ളി ആദിനാട് തെക്ക്മുറിയിൽ വിഷ്ണു ഭവനത്തിൽ വിഷ്ണു (34) ആണ് പിടിയിലായത്. പൊലീസിനെ കണ്ട് വാഹനം ഉപേക്ഷിച്ചു പോയ വിഷ്ണുവിനെ സി.സി.ടി.വി ദൃശ്യങ്ങളുടെയും മൊബൈൽ ഫോൺ ലൊക്കേഷൻ നിരീക്ഷണത്തിലൂടെയുമാണ് പൊലീസ് പിടി കൂടിയത്. വാഹനത്തിൽ നിന്ന് 4.6 ലിറ്റർവിദേശമദ്യവും നിരോധിത പുകയില ഉത്പ്പന്നങ്ങളായ 34 പാക്കറ്റ് ഹാൻസ്, 38 പാക്കറ്റ് കൂൾലിപ് എന്നിവ കണ്ടെടുത്തിരുന്നു.