പാരിപ്പള്ളി: പാരിപ്പള്ളി മൈലാടുപാറയിൽ പാചകവാതക സിലിണ്ടറിൽ നിന്ന് തീ പടർന്ന് ഹോട്ടൽ കത്തി നശിച്ചു. ബിജുവിന്റെ ഉടമസ്ഥതയിലുള്ള ലാവണ്യ ഹോട്ടലാണ് കത്തിയമർന്നത്. ഇന്നലെ രാവിലെ ആറിന് ഹോട്ടൽ തുറന്ന് അടുപ്പിൽ തീ കത്തിച്ച ഉടനാണ് സിലിണ്ടറിലേക്ക് തീ പടർന്നത്. സിലിണ്ടർ തെറിച്ചുവീണതുമൂലം കടയുടെ മറ്റ് ഭാഗങ്ങളിലേക്ക് തീ പടർന്നു. ഉടൻ തന്നെ കട ഉടമയുടെ നേതൃത്വത്തിൽ സിലിണ്ടറിന് മുകളിൽ തുണി ചുറ്റി തീയണച്ചു. കടയുടെ വയറിംഗും ഫ്രിഡ്ജ്, ഫാൻ ഉൾപ്പെടെയുള്ള ഉപകരണങ്ങളും കത്തിനശിച്ചു. പരവൂരിൽ നിന്നെത്തിയ ഫയർഫോഴ്സ് സംഘം തീീയണച്ചു.