പുനലൂർ: ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ മദ്ധ്യവയസ്കയായ സ്ത്രീയെ പൊതുവഴിയിൽ ആളൊഴിഞ്ഞ ഭാഗത്ത് വച്ച് അപമാനിക്കാൻ ശ്രമിച്ചയാളെ പുനലൂർ പൊലീസ് പിടികൂടി. പിറവന്തൂർ എലിക്കാട്ടൂർ പാവുമ്പ ബിനു വിലാസത്തിൽ വിനയചന്ദ്ര ( 45) നെയാണ് എസ്. ഐ ശരലാലും സംഘവും അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച വൈകിട്ട് 6.30 ന് ഐക്കരക്കോണം താഴെകടവാതുക്കൽ വച്ചായിരുന്നു സംഭവം. സ്ത്രീ നിലവിളിച്ച് ബഹളം ഉണ്ടാക്കിയപ്പോൾ ഇയാൾ ഓടി രക്ഷപ്പെട്ടു. ഭയന്ന് പോയ സ്ത്രീ ഉടൻ പൊലീസിൽ വിവരം അറിയിച്ചു. സ്ഥലത്തെത്തിയ പൊലീസ് നടത്തിയ തെരച്ചിലിൽ പ്രതിയെ പിടികൂടുകയായിരുന്നു. പുനലൂർ ഡിവൈ.എസ്.പി. ബി വിനോദിന്റെ നിർദ്ദേശമനുസരിച്ച് പുനലൂർ എസ്. ഐ. ശരലാലിന് പുറമെ, ഗ്രേഡ് എസ് .ഐ. രാധാകൃഷ്ണൻ, സിവിൽ പൊലീസ് ഓഫീസർമാരായ ഗിരീഷ്, രാഹുൽ എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാൻഡ് ചെയ്തു.