c

കൊല്ലം: ഹെഡ് ലോഡ് വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു) ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ നവംബർ ഒന്നിന് വൈകിട്ട് 3ന് ചിന്നക്കട ബസ് ബേയിൽ ആത്മാഭിമാന പ്രതിജ്ഞയെടുക്കും. സംസ്ഥാന പ്രസിഡന്റ്' ആനത്തലവട്ടം ആനന്ദൻ ഉദ്ഘാടനം ചെയ്യും. തൊഴിലുടമകളുടെ തൊഴിൽനിഷേധത്തിലും അംഗീകൃത പൂൾ ഏരിയയിൽ പോലും കയറ്റിറക്ക് ജോലികൾ ലഭിക്കാത്തതിലും പ്രതിഷേധിച്ചാണ് പ്രതിജ്ഞാപരിപാടി നടത്തുന്നത്. ജില്ലയിൽ നിന്ന് 3000ത്തോളം തൊഴിലാളികൾ പങ്കെടുക്കുമെന്ന് സി.ഐ.ടി.യു ജില്ലാ സെക്രട്ടറി എസ്. ജയമോഹൻ, ചുമട്ടുതൊഴിലാളി ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ഇ. ഷാനവാസ് ഖാൻ, ജില്ലാ പ്രസിഡന്റ് അഡ്വ. വി. രവീന്ദ്രൻനായർ, ജനറൽ സെക്രട്ടറി എ.എം. ഇക്ബാൽ, സെക്രട്ടറി എൻ. ശിശുപാലൻ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.