പരവൂർ: ഡി.വൈ.എഫ്.ഐ ചാത്തന്നൂർ ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച 'വാക്കിടം' പ്രതിമാസ പ്രഭാഷണ പരിപാടി ഡി.വൈ.എഫ്.ഐ ദേശീയ പ്രസിഡന്റ് എ.എ. റഹിം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് ജോയിന്റ് സെക്രട്ടറി എ.എസ്. ശ്രീജിത്ത് അദ്ധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിയംഗം കെ.എസ്. ബിനു, ജില്ലാ കമ്മിറ്റിയംഗം പി. മനു, സി.പി.എം നേതാക്കളായ ഡി. സുരേഷ് കുമാർ, അഡ്വ. എം.കെ. ശ്രീകുമാർ, ജെ. പ്രദീപ്, ബി. ചന്ദ്രചൂഡൻപിള്ള, വി. അശോകൻപിള്ള, ഡി.വൈ.എഫ്.ഐ നേതാക്കളായ യു.എസ്. ഉല്ലാസ് കൃഷ്ണൻ, വി. അനീഷ്, ശരത് എന്നിവർ സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി എം. ഹരികൃഷ്ണൻ സ്വാഗതവും പൂതക്കുളം നോർത്ത് മേഖല സെക്രട്ടറി ശരൺകുമാർ നന്ദിയും പറഞ്ഞു.