ഇടവട്ടം: ചെറുമൂട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ തുലാം മാസത്തിലെ വിശേഷാൽ ആയില്യ പൂജ ശനിയാഴ്ച്ച രാവിലെ 10 മണി മുതൽ നടക്കുമെന്ന് സെക്രട്ടറി അറിയിച്ചു.
തിരുവിളങ്ങോനപ്പൻ ക്ഷേത്രം
പത്തനാപുരം : കമുകുംചേരി തിരുവിളങ്ങോനപ്പൻ ക്ഷേത്രത്തിൽ ആയില്യത്തോടനുബന്ധിച്ച് സർപ്പക്കാവിൽ നൂറുംപാലും ചടങ്ങ് നാളെ നടക്കും. രാവിലെ 11 മണി മുതൽ ചടങ്ങുകൾ നടക്കുമെന്ന് ക്ഷേത്രോപദേശക ഭാരവാഹികൾ അറിയിച്ചു.
ആയില്യ പൂജ (കൊട്ടാരക്കര മസ്റ്റ്)
കൊല്ലം : അരിനല്ലൂർ കോട്ടവീട്ടിൽ ശ്രീ കൃഷ്ണസ്വാമി ക്ഷേത്രത്തിൽ ആയില്യപൂജ 30 ന് നടക്കും. രാവിലെ 6ന് ഗണപതിഹോമം, 7ന് ഉഷപൂജ , 10ന് നൂറുംപാലും, പുള്ളുവൻ പാട്ട്,11ന് പ്രസാദ വിതരണം, വൈകിട്ട് 6.30ന് ദീപാരാധന.
ആലഞ്ചേരി കാവുങ്കൽ ക്ഷേത്രം (മസ്റ്റ്
ഏരൂർ: ആലഞ്ചേരി കാവുങ്കൽ ശ്രീ ഭദ്രകാളി-ശ്രീ മഹാദേവ ക്ഷേത്രത്തിലെ ഈവർഷത്തെ ആയില്യ മഹോത്സവം 30ന് രമേശ് ശർമ്മ,സുരേഷ് ചൈതന്യ എന്നിവരുടെ മുഖ്യ കാർമ്മികത്വത്തിൽ നടക്കും.ഗണപതിഹോമം, മഹാകാളി പൂജ, ശിവപൂജ, വിഷ്ണു പൂജ, ആയില്യ പൂജ,നാഗരൂട്ട്, നൂറും പാലും തുടങ്ങിയ വിശേഷാൽ പൂജകൾ നടത്തും. പങ്കെടുക്കാൻ ആഗ്രഹിയ്ക്കുന്ന ഭക്തജനങ്ങൾ ക്ഷേത്ര ഭാരവാഹികളുമായി ബന്ധപ്പെടുക: സുരേഷ്ലാൽ(പ്രസിഡന്റ്) 9447499880, അനിൽ കുമാർ (സെക്രട്ടറി)9447470778.