roler-
ജില്ലാ റോളർ സ്‌കേറ്റിങ് ചാമ്പ്യൻ ഷിപ്പിന്റെ ഭാഗമായി ആശ്രാമത്തു ട്രാഫിക് പോലീസ് സ്റ്റേഷന് മുന്നിലുള്ള റോഡിൽ നടന്ന റോഡ് റെയ്‌സ് മത്സരം

കൊല്ലം: ജില്ലാ കേഡറ്റ്, സബ് ജൂനിയർ, ജൂനിയർ, സീനിയർ, മാസ്റ്റേഴ്സ് റോളർ സ്‌കേറ്റിംഗ് ചാമ്പ്യൻ ഷിപ്പിലെ റോളർ ഹോക്കി മത്സരങ്ങൾ ഇന്ന് കരുനാഗപ്പള്ളിയിൽ തുടങ്ങും. രാവിലെ 8ന് പുതിയകാവ് അമൃതവിദ്യാലയത്തിൽ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും മത്സരങ്ങൾ നടക്കും. ആർട്ടിസ്റ്റിക് സ്‌കേറ്റിംഗ്, സ്ളാലം മത്സരങ്ങളും ഇതോടൊപ്പം നടത്തും. നവംബറിൽ നടക്കുന്ന സംസ്ഥാന ചാമ്പ്യൻ ഷിപ്പിലേക്കുള്ള ജില്ലാടീമിനെ ഈ മത്സരത്തിൽ നിന്ന് തിരഞ്ഞെടുക്കുമെന്ന് ജില്ലാ റോളർ സ്‌കേറ്റിംഗ് അസോ. സെക്രട്ടറി പി.ആർ. ബാലഗോപാൽ അറിയിച്ചു.